സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വില കുറഞ്ഞു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമായി.

ഇന്നലെ പവന് 240 രൂപ കൂടിയതിന് പിന്നാലെയാണ്  ഇന്ന് വിലയിടിഞ്ഞത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖ പെടുത്തിട്ടുള്ളത്.