പഠനത്തില്‍ സമര്‍ഥനായ ഗൗതം കൃഷ്ണ തിരുവനന്തപുരം സൈനിക സ്‌കൂളിലാണു പഠിച്ചത്. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലായിരുന്നു എം.ബി.ബി.എസ്. പഠനം. കോളേജ് കൗണ്‍സില്‍ ചെയര്‍മാനായ ഗൗതം കൃഷ്ണ വോളിബോള്‍ താരവുമായിരുന്നു. യുവഡോക്ടറുടെ വേര്‍പാടില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് അമ്പലപ്പുഴ.
കോളേജില്‍ പൊതുദര്‍ശനത്തിനുശേഷം ബുധനാഴ്ച രാത്രി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.







