സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചത്തോടെ സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദ്ദമായി മാറിയതാണ് മഴയ്ക്ക് കാരണം. ഇന്നും നാളെയും മഴ തുടര്‍ന്നേക്കും. കോട്ടയം നഗരത്തിൽ പുലർച്ചെ മുതൽ കനത്ത മഴയാണ്. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.






