കെ എം ഷാജിയുടെ പരാജയത്തില്‍ മുഖ്യ പങ്ക് കോണ്‍ഗ്രസിനെന്ന് മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റി അവലോകന റിപ്പോര്‍ട്ട്

♠ ഹരിത പി.വി
കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ കെ എം ഷാജിയുടെ തോല്‍വിക്ക് മുഖ്യ പങ്ക് കോണ്‍ഗ്രസിനെന്ന് കുറ്റപ്പെടുത്തല്‍. മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റി അവലോകന റിപ്പോര്‍ട്ടിലാണ് ഇതുമായി ബ്ധപ്പെട്ട് പരാമര്‍ശമുള്ളത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളിലാണ് കെ എം ഷാജിക്ക് വോട്ട് കുത്തനെ കുറഞ്ഞതെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് സംഘടനാ തലത്തിലെ വീഴ്ച്ചയുണ്ടായി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കെഎം ഷാജിക്കെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കിന്നതില്‍ ലീഗിനും വീഴ്ചയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് ലഭിച്ചില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനിശ്ചിതത്വം. നേതാക്കളുടെ അധികാര മോഹം. രണ്ടാം വട്ടം എംഎല്‍എ ആയപ്പോള്‍ വികസന കാര്യങ്ങള്‍ ഷാജി ശ്രദ്ധിക്കാഞ്ഞത് എന്നിവയും പരാചയ കാരണക്കളായി വിലയിരുത്തുന്നുണ്ട്.






