പൊലീസുകാരനെക്കൊണ്ട് നിര്‍ബന്ധിച്ച്‌ സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എംപി

തൃശ്ശൂര്‍: തൃശ്ശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് സുരേഷ് ഗോപി എം പി സല്യൂട്ട് ചെയ്യിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരേഷ് ഗോപിയെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിപ്പിച്ചത്. താന്‍ എംപിയാണെന്നും മേയറല്ല എന്നും പൊലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപി പ്രതികരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തന്നെ കണ്ടിട്ടും മൈന്റ് ചെയ്യാതെ 15 മിനിട്ട് സമയം എസ്‌ഐ വാഹനത്തില്‍തന്നെ ഇരുന്നു. ഇത് മര്യാദകേടാണ്. നിര്‍ബ്ധപൂര്‍വം സല്യൂട്ട് വാങ്ങിയിട്ടില്ല. ശാസിച്ചിട്ടില്ല. സുരേഷ് ഗോപി ഇങ്ങിയൊണ് ഇത്‌സംബന്ധമായി പറഞ്ഞത്. സല്യൂട്ടിന്റെ കാര്യം ഓര്‍മിപ്പിച്ചിരുന്നു. എംപിയെ സല്യൂട്ട് ചെയ്യണമെന്ന്‌രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുള്ളത്.