കരുണാകരന്‍ പോയിട്ടും തളരാത്ത കോണ്‍ഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍നിന്നും ആര് പുറത്തുപോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുമ്പ് കരുണാകരന്‍ പാര്‍ട്ടിവിട്ടുപോയ കാര്യം വി ഡി സതീശന്‍ ഓര്‍മ്മപ്പെടുത്തി. എന്നിട്ടും പാര്‍ട്ടി തളര്‍ന്നിട്ടില്ല. കരുണാകരനെപോലെയുള്ള വലിയ നേതാവല്ലല്ലോ ഇപ്പോള്‍ പാര്‍ട്ടി വിട്ട അനില്‍കുമാര്‍ എന്നും വി ഡി സതീശന്‍ ചോദിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ കെ ജി സെന്ററിലേക്ക് പോയത്. അര്‍ഹിക്കാത്തവര്‍ക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുത്. ഇതൊരു പാഠമാണ്. സതീശന്‍ പറഞ്ഞു. ഒരു പാര്‍ട്ടി എന്നതിനപ്പുറത്ത് ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറരുത്. ഡി സി സി പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത നിമിഷം ടി വി ചാനലില്‍ കയറി മുഴുവന്‍ പേരും പെട്ടി തൂക്കി വന്നവരാണെന്ന് അപമാനിച്ചു. അതിന് വിശദീകരണം ചോദിച്ചപ്പോള്‍ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.






