മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണമെന്ന് സിഎസ്‌ഐ സഭയും താഴത്തങ്ങാടി ഇമാമും

കോട്ടയം: നമ്മുടെ നാട്ടിലെ മത സൗഹാര്‍ദ്ദത്തില്‍ ഉലച്ചില്‍ തട്ടുന്നതൊന്നും ഉണ്ടാക്കരുതെന്ന ആഹ്വാനവുമായി താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്ന് സിഎസ്‌ഐ ബിഷപ്പിന്റെ വാര്‍ത്താസമ്മേളനം. സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിലാണ് ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ശംസുദ്ദീന്‍ മന്നാനി ഇലവുപാലവും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയത്. മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഇരുവരും ആഹ്വാം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തെറ്റായ പ്രവണതകളെ എതിര്‍ക്കപ്പെടണം. സൗഹാര്‍ദ്ദത്തില്‍ ഉലച്ചില്‍ ഉണ്ടാക്കരുത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരുമുണ്ടാകും. മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണം. ലൗ ജിഹാദോ, നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് സര്‍ക്കാര്‍ കണ്ടെത്തണം. സമാധാനമാണ് സിഎസ്‌ഐ സഭയുടെ നിലപാടെന്ന് ബിഷപ്പ് മലയില്‍ കോശി ചെറിയാന്‍ പറഞ്ഞു. പ്രസ്താവനയുടെ പേരില്‍ റാലിയും ജാഥയും നടത്തരുത്. വിഷയത്തില്‍ ചര്‍ച്ച നടത്തുന്നത് നന്നായിരിക്കുമെന്നും ഇരു മതനേതാക്കളും ആവശ്യപ്പെട്ടു.