ആറു കോടി ലോട്ടറിയടിച്ച ചന്ദ്രനോട് വാക്ക് മാറ്റാതെ വിശ്വാസം കാത്ത സ്മതക്കും സമ്മാനം

കീഴ്മാട്: എറണാകുളം കീഴ്മാട് സ്വദേശി ചന്ദ്രനായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സംസ്ഥാന സര്‍ക്കാരിന്റെ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. സ്മിജയില്‍നിന്നാണ് ചന്ദ്രന്‍ ലോട്ടറി എടുത്തത്. നേരിട്ടല്ല ലോട്ടറി എടുത്തത്, പകരം ഫോണ്‍വഴി ലോടറി ടിക്കറ്റ് പറഞ്ഞുവെക്കുകയായിരുന്നു. സ്മിജ ലോട്ടറിയ നമ്പര്‍ ഫോണ്‍വഴി അയച്ചുകൊടുക്കുകയും ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
എന്നാല്‍ നെറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ചന്ദ്രനെടുത്ത ടിക്കറ്റിനായിരുന്നു ബമ്പര്‍ സമ്മാനം ലഭിച്ചത്. 316142 എന്ന ടിക്കറ്റിനായിരുന്നു സമ്മര്‍ ബമ്പര്‍ അടിച്ചിരുന്നത്. ആറു കോടിയടിച്ച ടിക്കറ്റ് പക്ഷേ ചന്ദ്രന്റെ പോക്കറ്റിലല്ല ഉണ്ടായിരുന്നത്, മറിച്ച് സ്മിജയുടെ കയ്യിലായിരുന്നു. കടം പറഞ്ഞതാണെങ്കിലും ടിക്കറ്റിന്റെ ഫോട്ടോ എടുത്ത് സ്മിജ ചന്ദ്രന് വാട്‌സാപ്പില്‍ അയച്ച് കൊടുത്തിരുന്നു. ഒടുവില്‍ ഫലം വന്നപ്പോള്‍ മറ്റൊന്നും നോക്കാതെ രാത്രിയ്ക്ക് രാത്രി ടിക്കറ്റ് ഉടമയ്‌ക്കെത്തിച്ചു.
കഴിഞ്ഞ ദിവസമാണ് ഈ തുക ചന്ദ്രന് ലഭിച്ചത്. ഫോണിലൂടെ കടമായി പറഞ്ഞുവെച്ച ലോട്ടറി ടിക്കറ്റിന് സമ്മര്‍ ബമ്പറിന്റെ ആറ് കോടി രൂപ അടിച്ചപ്പോള്‍, സമ്മാനത്തുകയില്‍ നിന്ന് ഒരു വിഹിതം ലോട്ടറി വിറ്റ സ്മിജക്ക് ചന്ദ്രന്‍ നല്‍കിയിരിക്കുകയാണ്.






