ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടക്കാത്തവരെ വരുതിയിലാക്കാന്‍ സൗദിയില്‍ നിയമം പരിഷ്‌ക്കരിക്കുന്നു

റിയാദ്: ഗതാഗത നിയമ ലംഘങ്ങള്‍ക്കുള്ള പിഴ അടക്കാത്തവരെ വരുതിയിലാക്കാന്‍ സൗദിയില്‍ നിയമം പരിഷ്‌ക്കരിക്കുന്നു. പിഴ അടക്കാത്തവരെ സമ്മര്‍ദ്ദത്തിലാക്കുവാനുള്ള നിയമമാണ് അധികൃതര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ലോകരാജ്യങ്ങളിലേതുപോലെ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് പിഴ അടച്ചില്ലെങ്കില്‍ അവരെ കോടതി കയറ്റും.
ട്രാഫിക് നിയമലംഘനങ്ങള്‍ കാരണം നിരവധി കടങ്ങളും മരണങ്ങളും ഉണ്ടാകുന്നുണ്ട്. ഇത് കുറക്കുകയാണ് ട്രാഫിക്ക് വിഭാഗം ലക്ഷ്യമിടുന്നത്. അതോടൊപ്പം ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ട്രാഫിക്ക് വിഭാഗം ലക്ഷ്യമിടുന്നുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വര്‍ഷങ്ങളായി ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് സൗദി അധികൃതര്‍ നിരവധി ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. പ്രത്യേകിച്ച് 2016 മുതല്‍ വിവിധ പദ്ദതികള്‍ ആവിഷ്‌ക്കരിച്ചുവരുന്നുണ്ട്. വാഹനാപകടം കാരണം നിരവധിപേരുടെ ജീവനാണ് എല്ലാ വര്‍ഷവും നഷ്ടമാകുന്നത്. എന്നാല്‍ നിലവധിപേര്‍ക്ക് അംഗവൈകല്ല്യങ്ങളും സംഭവിക്കുന്നുണ്ട്. എന്നാല്‍ അധികൃതരുടെ പ്രചരണ ഫലമായും കടുത്ത നിയമങ്ങളും അടുത്ത കാലത്തായി അപകടതോത് കുറക്കുവാനായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഗുരുതര അപകടങ്ങളുടെ നിരക്ക് 34% മായി കുറയ്ക്കാനായതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഗതാഗത അപകടങ്ങളെ തുടര്‍ന്നുള്ള മരണിരക്ക് 51% കുറക്കാനും കഴിഞ്ഞിട്ടുണ്ട്.