മംഗളൂരുവിലെ ലാബ് ടെക്നിഷ്യന് നിപ ലക്ഷണങ്ങൾ; സാമ്പിൾ പൂണെയിലെ ലാബിലേക്ക് അയച്ചു

മംഗളൂരു: മംഗ്ലൂരുവിൽ ലാബ് ടെക്നിഷ്യന് നിപ ലക്ഷണങ്ങൾ. രോ​ഗ സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഇയാൾ കേരളത്തിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയിരുന്നു .ഗോവയിലേക്കും യാത്ര ചെയുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

അതേസമയം കേരളത്തില്‍ നിപ ആശങ്ക ഏതാണ്ട് പൂര്‍ണമായും ഒഴിയുന്നുവെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം. പന്ത്രണ്ട്‌ വയസുകാരൻ നിപ ബാധിച്ചു മരിച്ച കോഴിക്കോട് പാഴൂരിൽ നിന്ന് കഴിഞ്ഞ ദിവസം ശേഖരിച്ച 15 സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട്ട് നിന്ന് മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലെ ലാബിലേക്ക് അയച്ച വവ്വാലുകളുടേയും ആടുകളുടേയും സ്രവസാമ്പിളുകളില്‍ നിപ ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു.