വിശുദ്ധ മക്കയിലെ ഹറം സന്ദര്‍ശകര്‍ക്കായി 4,000 കുടകള്‍ വിതരണം ചെയ്തു

മക്ക: വിശുദ്ദ മക്കയിലെ ഹറമില്‍ കഅബക്കരികെ ഉംറ നിര്‍വഹിക്കുന്നവര്‍ക്കും മറ്റ് ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്കും ഹറമിലെ തൊഴിലാളികള്‍ക്കുമായി കുടകള്‍ വിതരണം ചെയ്തു. 4,000 കുടകളാണ് വിതരണം ചെയ്തത്. ചുടില്‍നിന്നുള്ള സംരക്ഷണം ലക്ഷ്യമാക്കിയാണ് ഹറം കാര്യാലയം കുടകള്‍ വിതരണം ചെയ്തത്.
ഹറം കാര്യാലയത്തിന്റെ വിവിധ പദ്ദതികളുടെ ഭാഗമായി വിശ്വാസികള്‍ക്ക് മികച്ച സേവനം ലക്ഷ്യമിട്ടാണ് കുടകള്‍ വിതരണം ചെയ്തിട്ടുള്ളത്.
ഹജജ് മന്ത്രാലയം മുഹറം മാസത്തില്‍ വിദേശ തീര്‍ത്ഥാടകര്‍ക്കായി 6,000 ഉംറ വിസകള്‍ ഇഷ്യൂചെയ്തതായി ഹജജ്, ഉംറ സേവനങ്ങള്‍ക്കുള്ള ഹജജ്, ഉംറ അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഹിഷാം സയീദ് പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ ഉംറക്കായി എത്തിതുടങ്ങിയിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും സ്വികരിച്ചിട്ടുമുണ്ട്.
‘സുരക്ഷിത ഉംറ മാതൃക”യുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം ആരോഗ്യ സംരക്ഷണത്തിനായി വിവിധ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തീര്‍ഥാടകര്‍ക്ക് സൗദി ഉംറ കമ്പനികള്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തിലും ഉംറ നിര്‍വ്വഹിക്കുന്നതിനും പ്രാര്‍ത്ഥനയ്ക്കും അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനും സമയപരിധിക്കുള്ളില്‍ തീര്‍ഥാടകരുടെ പാര്‍പ്പിടം, ഗതാഗതം, ഒരുമിപ്പിക്കല്‍ തുടങ്ങിയവയെല്ലാം കൃത്യയമായി ചെയ്യുന്നതിനും മന്ത്രാലയം ശ്രദ്ധാലുവാണ്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഉംറ തീര്‍ഥാടകര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് മുഖീം പോര്‍ട്ടലില്‍ കൊറോണ വൈറസ് വാക്‌സിനേഷന്‍ സ്റ്റാറ്റസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സയീദ് ആവശ്യപ്പെട്ടു.
തീര്‍ത്ഥാടകര്‍, തവക്കല്‍ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉംറ നിര്‍വഹിക്കുന്നതിനുള്ള പെര്‍മിറ്റും ഹറമില്‍ പ്രാര്‍ത്ഥനകക്കും, മദീനയിലെ റൗദ ഷെരീഫ് സന്ദര്‍ശിക്കാനും അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം.
അടുത്തിടെ ഉംറ നിര്‍വഹിക്കുന്നവരുടെ ശേഷി പ്രതിദിനം 70,000 തീര്‍ത്ഥാടകരായി ഹജജ് ഉംറ മന്ത്രാലയം ഉയര്‍ത്തിയിരുന്നു. പ്രതിദിനം ഇത്രയും വിദേശ, ആഭ്യന്തര തീര്‍ത്ഥാടകരെ തീര്‍ത്ഥാടനം നടത്താന്‍ അനുവദിക്കും. കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പ്‌വരുത്തുവാന്‍ ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തുന്നുണ്ട്.
ഹറമില്‍ ഉംറയും പ്രാര്‍ഥനയും നടത്താനുള്ള പെര്‍മിറ്റ് ബുക്ക് ചെയ്യാന്‍ ഇഅ്തമര്‍ന ആപ്പിനു പുറമെ ‘തവക്കല്‍ന’ ആപ്പിലൂടെയും സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.






