പ്രശസ്ത സിനിമ താരം റിസബാവയുടെ ആഗസ്മിക നിര്യാണത്തില്‍ കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാതാരം റിസബാവയുടെ ആഗസ്മികമായ നിര്യാണത്തില്‍ കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ അനുശോചിച്ചു. റിലീസായ ആദ്യ ചിത്രമായ ഡോക്ടര്‍ പശുപതിയിലൂടെ നായകനായി തിളങ്ങുകയും പിന്നീട് ഒട്ടനവധി സിനിമകളില്‍ സഹനടനായും വില്ലനായുമൊക്കെ അരങ്ങുതകര്‍ക്കുകയും ചെയ്ത നടനായിരുന്നു റിസബാവ.
ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍ അമ്മച്ചിയുടെ നിധികള്‍ അടങ്ങിയ പെട്ടി തേടി എത്തുന്ന ആ സുന്ദരനായ വില്ലനെ നമ്മുക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല.
മലയാള സിനിമയ്ക്ക് എക്കാലത്തേയും വലിയ നഷ്ടമാണ് റിസ ബാവയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. അഭിനയത്തിനൊപ്പം ഡബ്ബിംഗിലും തിളങ്ങിയിരുന്ന റിസബാവക്ക് ‘കര്‍മ്മയോഗി” എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സ്‌റ്റേറ്റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുശ്ശഖിതരായ സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും മനോവിഷമത്തില്‍ ഞാനും പങ്കുചേരുന്നുവെന്നും അനുശോചന കുറിപ്പില്‍ കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.






