ഓസ്‌ക്കാറിന്റെ ദേഹ വിയോഗം കനത്ത നഷ്ടം: മുല്ലപ്പള്ളി

തലശ്ശേരി: അന്തരിച്ച ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ്സുമായി തനിക്ക് നാലു പതിറ്റാണ്ടിലേറെക്കാലം ഉറ്റ സൗഹൃദം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
ചിക്കമംഗളൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിരാജി മല്‍സരിക്കുമ്പോള്‍ ഞങ്ങള്‍ എല്ലാം രാവും പകലും തിരഞ്ഞടുപ്പ് വിജയത്തിന്നു വേണ്ടി പ്രവൃത്തിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുകയാണ്. അക്കാലത്തു ഓസ്‌ക്കാര്‍ ഉഡുപ്പിയിലെ ഒരു സാധാരണ പ്രവര്‍ത്തകനായിരുന്നു.

1980ലാണ് ഒരു നിയോഗം പോലെ ടി.എ.പൈയ്‌ക്കെതിരെ മല്‍സരിച്ചു ലോക സഭയില്‍ എത്തിയത്. പിന്നീട് രാഷ്ട്രീയത്തില്‍ പടിപടിയായി ഉയര്‍ന്ന്.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി, കര്‍ണാടക പി.സി.സി. പ്രസിഡണ്ട്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം, തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍, കേന്ദ്ര മന്ത്രി എന്നീ ഉന്നത പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പ്രശ്‌ന സങ്കീര്‍ണ്ണമായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എല്ലായിടത്തും ഭാരിച്ച ചുമതലകള്‍ എറ്റെടുത്ത അദ്ദേഹം കോണ്‍ഗ്രസ്സിലെ ‘ട്രിബിള്‍ ഷൂട്ടറായി”ട്ടാണ് അറിപ്പെട്ടിരുന്നത്. കഠിനാധ്വാനിയും സംഘടനയോട് അതിരറ്റ കൂറുമുള്ള ഓസ്‌ക്കാര്‍ നെഹറു കുടുബത്തിന്റെ വിശ്വസ്തനായിരുന്നു.

യുവ തലമുറയോട് അടുത്തു ബന്ധപ്പെട്ട ഓസ്‌ക്കാര്‍ എന്‍.എസ്സ്.യുഐ, യൂത്തു കോണ്‍ഗ്രസ്സ് പ്രസ്ഥാനങ്ങള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ചു. എന്റെ ഏറ്റവും അടുത്ത കുടുംബ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം. പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ ചുറ്റുപാടില്‍ ഓസ്‌ക്കാറിന്റെ ദേഹ വിയോഗം കനത്ത നഷ്ടമാണ്. പ്രിയങ്കരനായ ഓസ്‌ക്കാറിന്റെ വേര്‍പാടില്‍ ഞാന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അനുശോചന കുറിപ്പില്‍ മുല്ലപ്പള്ളി അറിയിച്ചു.