സെപ്തംബര്‍ 23 മുതല്‍ സൗദിയില്‍ 5 ദിവസം മാത്രം ക്വാറന്‍ൈറില്‍ കഴിഞ്ഞാല്‍ മതിയാകും

റിയാദ്: സൗദിയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളും സന്ദര്‍ശകരും കൊവിഡിന്റെ പശ്ചാത്തലത്തില്‍ പാലിക്കേണ്ട ക്വാറന്‍ൈറന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. പുതിയ വ്യവസ്ഥ പ്രകാരം രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുക്കാതെ സൗദിയിലെത്തുന്നവര്‍ ഇനിമുതല്‍ 5 ദിവസം മാത്രം ക്വാറന്‍ൈറില്‍ കഴിഞ്ഞാല്‍ മതിയാകുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സെപ്തംബര്‍ 23ന് ഉച്ചക്ക് 12 മണി മുതല്‍ വ്യവസ്ഥ നടപ്പിലാകും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദി അറേബ്യ അംഗികരിച്ച കൊവിഡ് വാക്‌സിനെടുത്ത ഇമ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ടെസ്റ്റുമായി സൗദിയിലെത്തണം. ഇവര്‍ ഏഴു ദിവസം ക്വാറന്‍ൈറനില്‍ കഴിയേണ്ടതിനു പകരം അഞ്ചു ദിവസം ക്വാറന്‍ൈറന്‍ പാലിച്ചാല്‍ മതിയാകും.
സൗദിയില്‍ എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തണം. അഞ്ച് ദിവസത്തിനുശേഷം വീണ്ടും ടെസ്റ്റ് നടത്തണം. നെഗറ്റീവ് റിസല്‍ട്ടാണെങ്കില്‍ ക്വാറന്‍ൈറ ആവശ്യമായി വരില്ല.






