തൊഴിലാളികളുമായി ബംഗാളില്‍ നിന്നെത്തിയ വാഹനത്തിന്റെ മറവില്‍ കഞ്ചാവ് നടത്ത്. ഡ്രെവറടക്കം അഞ്ച്‌പേര്‍ അറസ്റ്റില്‍

♠ ഹരിത പി.വി

പാലക്കാട്: ഇതരസംസ്ഥാന തൊഴിലാളികളുമായി ബംഗാളില്‍ നിന്നെത്തിയ ബസില്‍ കഞ്ചാവ് കടത്തിയ ഡ്രൈവറടക്കം അഞ്ച്‌പേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ സഞ്ജയിന്‍ കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ സുരേന്ദ്രന്‍, അജീഷ്, നിതീഷ് കുമാര്‍, പാരിഷ് മാഹിന്‍ എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം സ്വദേശി സലാം എന്നയാള്‍ക്കാണ് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. പാലക്കാട് ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.

ബംഗാളില്‍ നിന്നെത്തിയ ബസില്‍ കഞ്ചാവ് ശേഖരിക്കാനായി രണ്ട് വാഹനങ്ങളിലായാണ് 4 പേര്‍ എത്തിയത്. പബ്ലിമ ബംഗാളില്‍ നിന്നും തൃശൂര്‍/എറണാകുളം ജില്ലയിലേക്ക് തൊഴിലാളികളെ കൊണ്ടുവന്ന ബസില്‍ വിശാഖപട്ടണത്തെ കാക്കിനടയില്‍വെച്ചാണ് കഞ്ചാവ് കയറ്റിയത്.