കേരളത്തില്‍ മഴ ശക്തമാകും

♠ ഹരിത പി.വി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രുപംതൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് വഴ വര്‍ഷിക്കുക. മഴ ബുധനാഴ്ച വരെ മഴ തുടരും. വടക്കന്‍ കേരളത്തിലായിരിക്കും കാര്യമായി മഴ പെയ്യുക.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അതേസമയം ദില്ലിയില്‍ രണ്ട് ദിവസം കൂടി നേരിയ മഴ തുടരും. വെള്ളിയാഴ്ച രാത്രി മുതല്‍ മഴ തുടങ്ങിയിരുന്നു. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറി. മഴ വിമാന സര്‍വ്വീസുകളെ ബാധിച്ചു. നരേളയില്‍ പഴയ കെട്ടിടം തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. ഈ മാസം 17 ,18 തിയ്യതികളില്‍ വീണ്ടും മഴ കനക്കാന്‍ സാധ്യത ഉണ്ട്. 77 വര്‍ഷത്തിന് ശേഷമാണ് ദില്ലിയില്‍ സെപ്റ്റംബറില്‍ ഇത്രയധികം മഴ ലഭിക്കുന്നത്. ഇന്നലെ വരെ 383.4 മിമി മഴ ലഭിച്ചതായാണ് കണക്ക്.