സ്‌ക്കൂള്‍ തുറക്കുന്ന കാര്യം സുപ്രീം കോടതി വിധിക്കുശേഷം

♠ ഹരിത പി.വി
തിരുവനന്തപുരം: സാങ്കേതിക സമിതി സകൂള്‍ തുറക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സ്‌കൂള്‍ തുറക്കുന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പതിമൂന്നാം തീയ്യതിയിലെ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കയാണ്. വിധി വന്നശേഷം സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിക്കും. സ്‌കൂള്‍ തുറക്കാമെന്ന് സാങ്കേതിക സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രതിരോധ ശേഷി കൂടിയതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വാക്‌സീന്‍ വേണ്ടാ എന്ന് ശുപാര്‍ശയുണ്ട്. അതേസമയം സ്‌കൂള്‍ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നതായും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






