പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു. തിരുവല്ല വളഞ്ഞവട്ടം വാണിയപുരയില്‍ വി ഒ തോമസ് (ജോണ്‍സണ്‍-57) ആണ് മരിച്ചത്.
ഭാര്യ: അമ്പിളി തോമസ്, മക്കള്‍: ജസ്റ്റിന്‍, ജെര്‍ലിന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.






