തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിൻ്റെയും ഭാഗമായി. നാടകരംഗത്തിലൂടെ കലാരംഗത്തെത്തിയ രമേശ് വലിയശാല മലയള സീരിയൽ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളായിരുന്നു.
നടൻ രമേശ് വലിയശാല അന്തരിച്ചു

തിരുവനതപുരം (വലിയശാല ): പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല (54) അന്തരിച്ചു. ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. 22 വർഷമായി സിനിമ -സീരിയൽ രംഗത്ത് സജീവമായിരുന്ന കലാകാരനായിരുന്നു ഇദ്ദേഹം.






