നവംബര്‍ വരെ ഇഖാമയും റീ എന്‍ട്രിയും നീട്ടിനല്‍കാന്‍ സൗദി രാജാവിന്റെ നിര്‍ദേശം

റിയാദ്: സൗദിയിലേക്ക് പ്രവേശന നിരോധനമുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ള സൗദി പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും നവംബര്‍ 30 വരെ നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം. സൗജന്യമായാണ് വിസ നീട്ടുക. വിസിറ്റ് വിസയും നീട്ടിനല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റെുമായി സഹകരിച്ച് ഓട്ടോമാറ്റിക്കായി വിസയും റീഎന്‍ട്രയും നീട്ടിനല്‍കുമെന്ന് ജവാസാത്തും അറിയിച്ചു.
നേരത്തെ ഈമാസം 30 വരെ നീട്ടി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ നവംബര്‍ 30 വരെ നീട്ടി നല്‍കാന്‍ തിരുമാനിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






