കെ.പി. ശ്രീധരൻ്റെ എട്ടാം ഓർമ്മ ദിനം ആചരിച്ചു

തലശ്ശേരി: സി.പി.ഐയുടെ അനിഷേധ്യ നേതാവും, തൊഴിലാളി നേതാവും, 35 വർഷത്തോളം തലശ്ശേരി മുൻസിപ്പൽ കൗൺസിലർ, വൈസ് ചെയർമാൻ, തലശ്ശേരിയിലെ പ്രഥമ പ്രസ് ഫോറം പ്രസിഡണ്ട്, ദീർഘകാലം ജനയുഗം പത്രലേഖകൻ, ഏറ്റവും നല്ല സാമൂഹ്യ രാഷ്ട്രീയ ജനകീയനായ നേതാവ് ആയ കെ.പി. ശ്രീധരൻ്റെ എട്ടാം ഓർമ്മ ദിനം തലശ്ശേരിയിൽ സി.പി.ഐ യുടെ ആഭിമുഖ്യത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ എ.ഐ.ടി.യു.സി. കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.ടി.ജോസ് ഉത്ഘാടനം ചെയ്തു. എം. ബാലൻ,അഡ്വ: കെ.യം.ശ്രീശൻ, അഡ്വ: എം.എസ് നിഷാദ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. കാരായ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക