കോഴിക്കോട് ചെരിപ്പ് കടയ്ക്ക് തീപിടിച്ചു

കോഴിക്കോട്: നഗരത്തിൽ മൊയ്തീൻ പള്ളി റോഡിൽ തീപിടുത്തം. വികെഎം ബിൽഡിങിൽ പ്രവർത്തിക്കുന്ന ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ചെരിപ്പ് കട സ്ഥിതി ചെയ്തിരുന്നത്. ഇവിടെയാണ് തീ പിടിച്ചത്.
മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്തെത്തിയാണ് തീ അണച്ചത്. കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരു മുറിയിൽ മാത്രമാണ് തീപിടിച്ചത്. ആളപായമൊന്നും ഉണ്ടായിട്ടില്ല.






