കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി

കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. അഷിക്കുലിൻ്റെ  സുഹൃത്ത് പരേഷ്നാഥ് ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ബംഗാൾ സ്വദേശിയായ പരേഷ്നാഥ് മണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് മൃതദേഹ അവശിഷ്ടം പോലീസ്  കണ്ടെത്തുന്നത്.