മകൾ അമ്മയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: നരുവാമൂട്ടില്‍ മകള്‍ അമ്മയെ വെട്ടിക്കൊന്ന് കത്തിക്കാന്‍ ശ്രമിച്ചു. അന്നമ്മ (88)യെയാണ് മകൾ ലീല (62) വെട്ടിക്കൊന്നത്. അഞ്ചുമക്കളില്‍ രണ്ടാമത്തെയാളായ ലീലയുടെ കൂടെയായിരുന്നു അന്നമ്മ താമസിച്ചിരുന്നത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വീടിന്‍റെ മുന്‍വശത്തെ റോഡരികില്‍ വെച്ച് മകള്‍ അമ്മയെ വെട്ടുകയായിരുന്നു. സംഭവത്ത് സ്ഥലത്തുവെച്ചു തന്നെ അന്നമ്മ മരിച്ചു. കൊലപാതകം നടത്തിയ ശേഷം കരിയില കൂട്ടിയിട്ട് അമ്മയുടെ മൃതദേഹം കത്തിക്കാനും ലീല ശ്രമിച്ചതായി പോലീസ് പറഞ്ഞു. മകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.






