എ. എന്‍. പി പണ്ഡിത തേജസ്സ്: രമേശ് പറമ്പത്ത്

തലശ്ശേരി: യശ:ശ്ശരീരനായ എ. എന്‍. പി ഉമ്മര്‍കുട്ടി ഒരു പണ്ഡിത തേജസ്സായിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘ ദൃഷ്ടിയും, നയചാതുരിയും പ്രായോഗിക ബുദ്ധിയും കലിക്കറ്റ് സര്‍വകലാശാലയുടെ സര്‍വോന്മുഖ വികസനത്തിന് കാരണമായി എന്നു മാഹി എംഎല്‍എ രമേശ് പറമ്പത്ത് പ്രസ്താവിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന എ. എന്‍. പി ഉമ്മര്‍കുട്ടി അനുസ്മരണ യോഗം ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു എംഎല്‍എ രമേശ് പറമ്പത്ത്. പ്രൊഫ. എ. പി സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. ചുര്യായി ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. പി. വി സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു. അഡ്വ. കെ. എ ലത്തീഫ്, എ. എന്‍. പി ഷാഹിദ്, എഞ്ചി. പി. അബ്ുല്‍ റസാഖ്, സി. പി. ആലപ്പി കേയി എന്നിവര്‍ സംബ്ധിച്ചു. അനുസ്മരണ പതിപ്പ് എ. എന്‍. പി യുടെ പുത്രി ജാബിറ ഏറ്റുവാങ്ങി. പി. ജനാര്‍ദനന്‍ നന്ദി പറഞ്ഞു.