നഗരസഭ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ സാക്ഷരതാദിനാചരണവും, വിരമിച്ച പ്രേരകിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

തലശ്ശേരി : നഗരസഭ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ സാക്ഷരതാദിനാചരണവും റിട്ട. ചെയ്ത പ്രേരക് രമ കെ യ്ക്ക് യാത്രയയപ്പും നൽകി. നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബാന ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സാഹിറ ടി.കെ, രേഷ്മ എൻ.കൗൺസിലർമാരായ .ധന്യ എ, ഷാനവാസ് ടി. പി എന്നിവർ ആശംസകൾ നേർന്നു. സാക്ഷരതാ ദിന സന്ദേശം പ്രദീപ് കെ.വി നൽകി. പ്രേരക്  സ്ഥാനത്തു നിന്നു വിരമിച്ച രമ.കെ യ്ക്ക് നഗരസഭ ചെയർപേഴ്സണും പ്രേരകുമാരും. പ്രമോട്ടർമാരും ഉപഹാര സമർപ്പണം നൽകി. നോഡൽ പ്രേരക് ഷീല ഫിലിപ്പ് സ്വാഗതവും പ്രേരക് ഗീത എം.നന്ദിയും പറഞ്ഞു. പ്രേരക് മജിഷ പി, പഠിതാക്കൾ സാക്ഷരതാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പാഠപുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.