ഉംറ പെര്‍മിറ്റ് കരസ്ഥമാക്കിയ ഒരാള്‍ക്ക് അടുത്ത പെര്‍മിറ്റ് പതിനഞ്ച് ദിവസത്തിനുശേഷം മാത്രം

മക്ക: ഒരു തവണ ഉംറ പെര്‍മിറ്റ് നേടിയവര്‍ക്ക് മറ്റെുരു ഉംറ പെര്‍മിറ്റിന് 15 ദിവസത്തിനുശേഷം മാത്രമെ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ എന്ന് സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു. അതേ സമയം ഒരാള്‍ ഉംറ കര്‍മ്മത്തിന് അനുമതി കരസ്ഥമാക്കുകയും എന്നല്‍ അയാള്‍ക്ക് ഉംറ ചെയ്യുവാന്‍ സാധിച്ചില്ലെങ്കിലും അടുത്ത ഉംറ കര്‍മ്മത്തിനുള്ള പെര്‍മ്മിറ്റ് 15 ദിവസം കാത്തിരിക്കണമെന്നും ഹജജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. മദീനയിലെ റൗദ ശരീഫില്‍ നമസ്‌കാരത്തിനുള്ള അനുമതിക്ക് 30 ദിവസത്തെ ഇടവേള ആവശ്യമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഹറമില്‍ നമസ്‌കാരം നിര്‍വ്വഹിക്കാന്‍ ആദ്യം ലഭിച്ച പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ച ശേഷമാണ് മറ്റൊരു ദിവസം നമസ്‌കാരത്തിനായുള്ള അനുമതി തേടേണ്ടത്. മക്കയിലും മദീനയിലും ആരാധന നര്‍വ്വഹിക്കുവാന്‍ ”ഇഅ്തമര്‍നാ” ആപ്പിലൂടെ അനുമതി നേടിയിരിക്കണം. ഒരേസമയം ഒന്നിലധികം അനുമതിക്കായി ബുക്ക് ചെയ്യാനും ”ഇഅ്തമര്‍നാ” ആപ്പിലൂടെ കഴിയില്ല.

”തവക്കല്‍നാ” ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്താണ് മക്കയില്‍ ഉംറക്കും മദീനയില്‍ റൗദ സിയാറത്തിനും നമസ്‌കാരത്തിനും അനുമതി എടുക്കേണ്ടതെന്നും ഹജജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.