മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുതിന്ന യുവാക്കളുടെ നില ഗുരുതരാവസ്ഥയില്‍

ഛത്തീസ്‌ഗഢ്: മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുതിന്ന രണ്ട് യുവാക്കള്‍ ഗുരുതരാവസ്ഥയില്‍. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. വിഷ ഇനത്തില്‍പെട്ട ശംഖുവരയനെയാണ് യുവാക്കൾ ചുട്ടുതിന്നത്. ഇതോടെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും യുവാക്കളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
രാജു ജാങ്‌ഡെ, ഗുഡ്ഡു ആനന്ദ് എന്നിവരാണ് പാമ്പിൻ്റെ വാലും തലയും ചുട്ടുകഴിച്ചത്. നിലവില്‍ രാജുവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ഇന്ദിരാ നഗർ പ്രദേശത്തെ ഒരു വീടിന് സമീപം വീട്ടമ്മ പിടികൂടി തീയിലിട്ടു പുറത്തേക്ക് വലിച്ചെറിഞ്ഞ പാമ്പിനെയാണ് യുവാക്കള്‍ മദ്യത്തിനൊപ്പം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്






