പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍

പീരുമേട്: പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ചു മാറ്റിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. കരടിക്കുഴി എ.വി.ടി. തോട്ടത്തില്‍ സുനിലാണ്(23) പിടിയിലായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സുനില്‍ പ്രണയാഭ്യര്‍ഥനയുമായി പെൺകുട്ടിയുടെ അടുത്തെത്തിയത്.
പെണ്‍കുട്ടി അത് നിരസിച്ചതോടെ തര്‍ക്കിച്ച് അടുത്തെത്തിയ സുനിലിനോട് കത്രികയെടുത്താണ് പെണ്‍കുട്ടി പ്രതിരോധിച്ചത്. പിന്നീട് കത്രിക പിടിച്ചു വാങ്ങിയ ശേഷം തലമുടി മുറിച്ചെടുക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പീരുമേട് സി.ഐ. എ.രജീഷ്‌കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയിതു. മുന്‍പും പലതവണ ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി പെൺ കുട്ടി പറഞ്ഞു.






