ജേതാക്കളെ അനുമോദിച്ചു

തലശ്ശേരി: ആകാശ് മിത്ര പുരസ്‌കാരം, ഡോക്യുമെന്ററി പുരസ്‌കാരം എന്നിവ നേടുകയും സ്വാതന്ത്ര്യദിന ക്വിസ്, പരിസ്ഥിതിദിന ക്വിസ് എന്നിവയില്‍ സംസ്ഥാനതല വിജയിയാവുകയും ചെയ്ത നിദ റമീസിനെയും, ആകാശ് മിത്ര പുരസ്‌കാരം നേടിയ റാണിയ പര്‍വീനെയും അനുമോദിച്ചു.
പെരിങ്ങത്തൂര്‍ എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്‍ പത്മനാഭന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടത്തില്‍ സിദ്ധിഖ്, ഇ എ നാസര്‍ എന്നിവര്‍ പങ്കെടുത്തു.






