നിര്യാതനായി: കെ.പി ലക്ഷ്മണന്‍ (73)

തലശ്ശേരി: ടെമ്പിള്‍ ഗേറ്റ് അക്കാളി ഹൗസില്‍ കെ.പി ലക്ഷ്മണന്‍ (73) നിര്യാതനായി. പരേതരായ അക്കാളി ഗോവിന്ദന്റെയും കെ.പി ദേവകിയുടെയും മകനാണ്. ദീര്‍ഘകാലം തലശ്ശേരിയില്‍ ഓട്ടോ കണ്‍സെല്‍ട്ടന്റായിരുന്നു. സഹോദരങ്ങള്‍ കെ.പി അച്യുതന്‍, കെ.ബാലകൃഷ്ണന്‍, കെ.പി. പുരുഷോത്തമന്‍, കെ.പി രഘുനാഥന്‍, കെ.പി ഭാനുമതി, പരേതരായ കെ.പി രേവതി, കെ.പി ഗംഗാധരന്‍. സംസ്‌കാരം നാളെ ബുധനാഴ്ച (കാലത്ത് 7 ന്) കണ്ടിക്കല്‍ ശ്മശാനത്തില്‍.