സൗദി കെ എം സി സി സ്‌നേഹ സാന്ത്വനം സഹായങ്ങള്‍ വിതരണം ചെയ്തു

പൂക്കോട്ടൂര്‍: പ്രതിസ്ധികളും പ്രയാസങ്ങളും നിറഞ്ഞ മഹാമാരിക്കാലത്ത് സഹ പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിക്കുന്ന കെ എം സി സി പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. 2021 വര്‍ഷത്തില്‍ സൗദി കെ എം സി സി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വമെടുത്ത് കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ തങ്ങേണ്ടിവന്ന പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പ്രവാസികള്‍ക്ക് കെ എം സി സി സൗദി നാഷണല്‍ കമ്മറ്റിയുടെ സ്‌നേഹ സ്വാന്തനം ഗിഫ്റ്റ് വിതരണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ചടങ്ങില്‍ സൗദി കെ എം സി സി നാഷണല്‍ കമ്മറ്റി ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ അദ്ധ്യക്ഷത വഹിച്ചു. കെ ഇസ്മായില്‍ മാസ്റ്റര്‍, അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍, പി എ സലാം, എന്‍ മുഹമ്മദ് അത്താണിക്കല്‍, സി ടി നൗഷാദ്, കെ പി ഉണ്ണീതു ഹാജി, കുഞ്ഞിമാന്‍ മൈലാടി പ്രസംഗിച്ചു, മക്ക കെ എം സി സി ജന: സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും, എം എം മുസ്ഥഫ നന്ദിയും പറഞ്ഞു.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.