നിപ ഉറവിടം കണ്ടെത്താൻ വവ്വാലുകളുടെ സ്രവ സാമ്പിൾ പരിശോധിക്കാൻ നടപടി

കോഴിക്കോട്: നിപയുടെ ഉറവിടം കണ്ടെത്താൻ വവ്വാലുകളെ കണ്ടെത്തി സ്രവ സാമ്പിൾ ശേഖരിക്കാനായി മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ചാത്തമംഗലം പാഴൂരിലെത്തി. സ്രവം സ്വീകരിച്ച് ഭോപ്പാലിലെ ലാബിലയച്ച് പരിശോധിക്കാനാണ് തീരുമാനം. രണ്ട് മാസം മുമ്പ് ചത്ത ആടിൻ്റെ രക്തവും സ്രവവും ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ കെ ബേബി പറഞ്ഞു.
വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്നതിനാൽ രോഗം സ്ഥിരീകരിച്ച മേഖലയിൽ കാട്ടു പന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ഇതിനായി വനം വകുപ്പിൻ്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.






