ചരമവാര്‍ഷികം

ചമ്പാട്: പന്ന്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റും, കെ.എ.പി.ടി. യൂണിയന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവും, നാടക നടനുമായിരുന്ന ഇ ശ്രീധര കുറുപ്പിന്റെ ഒമ്പതാം ചരമവാര്‍ഷിക ദിനം ആചരിച്ചു.

ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കോടിയേരി ബ്ലോക് സെക്രട്ടറി കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. പ്രേമനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ചന്ദ്രബാബു, വി.പി. മോഹനന്‍, കെ.പി. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.