ലഹരിക്കെതിരെ ബോധവല്‍ക്കരണം ശക്തമാക്കണം: ലഹരിനിര്‍മ്മാര്‍ജന സമിതി

തലശ്ശേരി: ലഹരി ഉപയോഗം വ്യാപകമാവുകയും വിപണനം നിയന്ത്രണാതീതമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതിനെതിരില്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതോടപ്പം കൃത്യവും ശക്തവുമായ ബോധവല്‍കരണം കൂടി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. ധാര്‍മിക ബോധം നിലനില്‍ക്കുന്ന സമൂഹത്തില്‍ മാത്രമേ ഇത്തരം പ്രവണകള്‍ക്കെതിരില്‍ ശക്തമായ എതിര്‍പ്പുകളുണ്ടാവൂ. നിരന്തരമുള്ള ബോധവല്‍ക്കരണം ഈ മേഖലയില്‍ സജീവമായി ഉണ്ടാവണം. അഭിപ്രായവിത്യാസങ്ങള്‍ മാറ്റിവച്ച് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളും ഈ പൊതു തിന്‍മക്കെതിരെ കൈക്കോര്‍ക്കണമെന്ന് തലശ്ശേരി മണ്ഡലം ലഹരി നിര്‍മ്മാര്‍ജന സമിതി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പാലക്കല്‍ സാഹിര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി അസീസ് വാക്കുമ്പാട് ഉദ്ഘാടനം ചെയ്തു. റഷീദ് തലായി, പി.പി മുഹമ്മദലി, അറയിലകത്ത് അബൂട്ടി, തസ്‌ലിം ചേറ്റംക്കുന്ന്, എവി ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.






