ഏലത്തോട്ടത്തില്‍ പണിയെടുക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികൾ; പരിശോധന, മൂന്ന് പേരെ കണ്ടെത്തി

ഇടുക്കി: ഇടുക്കിയിലെ ഏലത്തോട്ടത്തിലേക്ക് ജോലിക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടു പോയ വാഹനം പരിശോധനാ സംഘം പിടികൂടി. 18 വയസ്സിൽ താഴെയുള്ള മൂന്നു പെൺകുട്ടികളായിരുന്നു അതിൽ ഉണ്ടായത്. വീട്ടിൽ ഒറ്റക്ക് ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പണിക്ക് കൊണ്ടു പോകുന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഇവരെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തമിഴ് നാട്ടിൽ നിന്നും കുട്ടികളെ ജോലിക്ക് എത്തിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, പൊലീസ്, തൊഴിൽ, മോട്ടോർ വാഹനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാത്ത 12 വാഹന ഉടമകൾക്ക് എതിരെ കേസ് എടുത്തിട്ടുമുണ്ട്.






