ഫാസിസ്റ്റു വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

തലശ്ശേരി: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തലശ്ശേരി മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു വെച്ച് ചരിത്രത്തിൻ്റെ  അപനിർമിതിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പ്രസിഡൻ്റ്  സി. കെ .പി മമ്മു അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സദസ്സ് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. കെ എ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ. എ പി സുബൈർ, കബീർ മൗലവി, നസീഫ് നല്ലൂർ, സാജിദ് കോമത്ത്, ശുക്കൂർ ചക്കരക്കൽ, ബഷീർ ചെറിയാണ്ടി, ഷാനിദ് മേക്കുന്ന്, എൻ. മഹമൂദ്, അസീസ് വടക്കുമ്പാട്, തഫ്ലീം മാണിയാട്ട്, തസ്ലീം ചേറ്റം കുന്ന്, റഷീദ് തലായി, പാലക്കൽ സാഹിർ, ഷഹബാസ് കയ്യത്ത്, ജംഷീർ മഹമൂദ്, സാഹിദ് സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി അഹമ്മദ്‌ അൻവർ സ്വാഗതവും എ കെ സക്കരിയ നന്ദിയും പറഞ്ഞു.