പാചകവാതക വില കൂട്ടി

ന്യൂഡല്‍ഹി: പാചകവാതക സിലണ്ടറിൻ്റെ വില ഈ മാസവും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു. 25.50 രൂപയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
50 രൂപയാണ് 15 ദിവസത്തിനുള്ളില്‍ സിലിണ്ടറിന് വര്‍ധിച്ചത് . കഴിഞ്ഞ മാസം നാല് രൂപ കുറച്ച വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയുടെ വര്‍ധനവോടെ പുതിയ സിലിണ്ടറിന് 1692.50 രൂപയാണ് നല്‍കേണ്ടിവരിക.






