പുറത്ത് വന്ന സുനീഷയുടെ ശബ്ദരേഖകൾ വിശദമായി പരിശോധിക്കാനാണ് പോലീസിൻ്റെ നീക്കം. സുനീഷയുടെയും വിജീഷിന്‍റെയും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ വാങ്ങി പരിശോധിക്കും. ഇതിന് ശേഷം മാത്രമേ ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകൾ ചുമത്തണോ വേണ്ടയോ എന്ന് പൊലീസ് തീരുമാനിക്കൂ.
സുനീഷയുടെ കൂടുതൽ ശബ്ദരേഖ പുറത്ത്

കണ്ണൂർ: പയ്യന്നൂരിൽ ഭർത്തൃവീട്ടുകാരുടെ പീഢനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സുനീഷയുടെ കൂടുതൽ ശബ്ദരേഖ പുറത്ത് വന്നു. പലതവണ സ്വന്തം വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിച്ചിലെന്നും ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയിലെന്നുമാണ് സുനീഷയുടെ ശബ്ദരേഖയിൽ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോറോം സ്വദേശിയായ സുനീഷ ഭർതൃവീട്ടിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
September 1, 2021 10:53 am By : editor1






