കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവം; ഗാര്‍ഹികപീഡനം എന്ന് തെളിക്കുന്ന ശബ്ദരേഖ പുറത്ത്

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത് ഗാര്‍ഹികപീഡനം കാരണമെന്ന് കുടുംബം. വിജീഷിൻ്റെ ഭാര്യ  കോറോം സ്വദേശിനി സുനീഷയാണ് ആത്മഹത്യ ചെയ്തത്. തന്നെ ഭര്‍ത്താവും ബന്ധുക്കളും നിരന്തരം ഉപദ്രവികാറുണ്ടെന്ന് പറഞ്ഞു കൊണ്ട് സുനീഷ സഹോദരന് അയച്ച ശബ്ദരേഖയാണ് ഇപ്പോൾ പുറത്തെത്തിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ ദിവസമാണ് സുനീഷയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനമേല്‍ക്കേണ്ടിവരുന്നു എന്ന് ചൂണ്ടിക്കാണിച്ച് സുനീഷയുടെ അമ്മ ഈ മാസം അഞ്ചാംതീയതി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ ഘട്ടത്തില്‍ രണ്ടുകുടുംബങ്ങളെയും പോലീസ് വിളിച്ചുവരുത്തുകയും പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.  ഇതിനു പിന്നാലെയാണ് സുനീഷ ജീവനൊടുക്കിയത്.

Top