ഭാര്യയെ ആസിഡൊഴിച്ചു കൊലപ്പെടുത്തി

സേലം: ഭാര്യയ്ക്ക് നേരെ ഭാർത്താവിൻ്റെ ആസിഡാക്രമണം. ഗുരുതരമായി പൊള്ളലേറ്റ് ഭാര്യ മരിച്ചു. കുടുംബകലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഭർത്താവുമായി പിണങ്ങി മാറി താമസിക്കുവായിരുന്നു രേവതി . അയാളുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് രേവതി അമ്മയുമായി പോലീസ് സ്റ്റേഷനിലെത്തി തിങ്കളാഴ്ച പരാതി നൽകിയിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തുടര്‍ന്ന് ഇരുവരും സ്വദേശമായ നാമക്കലിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ ഭര്‍ത്താവ് യേശുദാസ് ആസിഡുമായി എത്തി രേവതിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രേവതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തില്‍ രേവതിയുടെ അമ്മയ്ക്കും പരിക്കുണ്ട്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യേശുദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.






