പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിയെ പീ​ഡ​പ്പിച്ച കേസിൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് അ​യ​ല്‍​വാ​സി​യാ​യ ഹ​രി​പ്ര​സാ​ദ് പെ​ണ്‍​കു​ട്ടി​യെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ത്. ഈ​സ​മ​യം മ​റ്റു പ്ര​തി​ക​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പു​റ​ത്ത് പ​റ​ഞ്ഞാ​ല്‍ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.തു​ട​ര്‍​ന്ന് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ കാ​ര​ണം അ​ന്വേ​ഷി​ച്ചു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞു. പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

20കാ​ര​നാ​യ ഒ​രാ​ളെ​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​യാ​ളെ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.