രാത്രി കർഫ്യൂ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി കർഫ്യൂ ഇന്ന് മുതൽ നടപ്പിലാക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കർഫ്യൂ നടപ്പാക്കുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പകൽ സമയത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേർത്തുള്ള പൊലീസിൻ്റെ യോഗവും ഉടനെ നടക്കും. വാർഡുകളിലെ ലോക്ക്ഡൗൺ, പ്രതിവാര രോഗബാധിത-ജനസംഖ്യാ അനുപാതം ഏഴ് ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതും ഈയാഴ്ച്ച നടപ്പാക്കും. മറ്റന്നാൾ നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്‌ദ്ധരെ വിളിച്ചു ചേർത്തുള്ള നിർണായക യോഗവും നടക്കും.






