മുഹമ്മദ് ഖാസിമിന്റെ ചികിത്സക്ക് ഓട്ടോ തൊഴിലാളികള്‍ സമാഹരിച്ച തുക കൈമാറി

ചപ്പാരപ്പടവ്: കണ്ണൂരിലെ ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന്റെ ചികിത്സാ സഹായാര്‍ത്ഥം കരുവന്‍ചാല്‍ ടൗണിലെ മെയിന്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഒരു കൂട്ടം തൊഴിലാളികള്‍ കാരുണ്യയാത്രയിലൂടെയും, സംഭാവനയിലൂടെയും സമാഹരിച്ച 25,000 രൂപ കൈമാറി. ചികിത്സാ കമ്മറ്റി ചെയര്‍മാന്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലക്യഷ്ണന് യൂണിയന്‍ ഭാരവാഹികളായ ഗിരീഷ് എന്‍.ജി, ലിന്‍സണ്‍ ജോസ്, ജയദേവ് കെ.എസ് എന്നിവര്‍ നല്‍കി

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക.