ഉന്നതവിജയികളെ അനുമോദിച്ചു

ചമ്പാട്: പന്ന്യന്നൂര്‍ പഞ്ചായത്തിലെ പ്‌ളസ് ടു, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ തലശ്ശേരി ബ്ലോക്ക് കെ.എസ്.യുവിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു നാരായണന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. സി.ടി സജിത്ത് ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നടത്തി. കെ. ശശിധരന്‍, ടി.പി പ്രാമനാഥന്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അക്ഷയ്, ചിന്മയി, പ്രിയ ടി.പി, സുബീഷ്, തീര്‍ത്ഥ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക.






