സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വിവരം. അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു നിർദ്ദേശം നൽകിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് – ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിൻ്റെ  സ്വാധീനം കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകും.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.