കാര്‍ സ്‌കൂട്ടറിലിടിച്ച് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവം: കുറ്റാരോപിതന്റെ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളി

തലശ്ശേരി: സ്‌കൂട്ടറില്‍ ആഡംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ എഞ്ചിനിയറിംങ്ങ് വിദ്യാര്‍ത്ഥി കൊല്ലപ്പെടാനിടയായ കേസില്‍ കുറ്റാരോപിതനായ കതിരൂര്‍ ഉക്കാസ് മെട്ടയിലെ മേഴ്‌സില്‍ റൂബിന്‍ ഒമര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി തലശ്ശേരി ജില്ലാ കോടതി തള്ളി. ഒളിവില്‍ കഴിയവേ മുന്‍ അഡീഷണല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജോണ്‍സണ്‍ മുഖേനയാണ് റൂബിന്‍ ഒമര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിരുന്നത്. ഇതിനിടെ ഏറെ അപലപനീയമായ സംഭവം കഴിഞ്ഞ് 40 ദിവസം തികയുമ്പോഴും ഒളികേന്ദ്രം കണ്ടെത്തി പ്രതിയെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ അന്വേഷണ ഉദ്യോഗശ്തര്‍ക്കാവാത്തത് കൂടുതല്‍ ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇക്കഴിഞ്ഞ പെരുന്നാള്‍ ദിന തലേന്നാള്‍ (ജൂലായ് 19) രാത്രിയില്‍ ജൂബിലി റോഡിലൂടെ അമിത വേഗതയിലും അശ്രദ്ധമായും റൂബിന്‍ ഒമര്‍ ഓടിച്ച വാഹനമിടിച്ചാണ് താഴെചമ്പാട് എഴുത്തുപള്ളിയില്‍ ആമിനാസില്‍ അഫ്‌ലാഹ് ഫറാസ് (19) മരണപ്പെട്ടതെന്നാണ് കേസ്. മകന്റെ മരണത്തിനിടയാക്കിയ റൂബിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് അപേക്ഷിച്ച് ഉമ്മ ഫാസിലയും കോടതിയെ സമീപിച്ചിരുന്നു. അപകടത്തില്‍ കുറ്റകരമായ ഗൂഡാലോചനയുണ്ട്. കരുതിക്കൂട്ടി തെളിവുകള്‍ നശിപ്പിച്ചു. പ്രതികളെ സംരക്ഷിക്കാനും ശ്രമം നടന്നു. ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലെത്തിയ പ്രതിയുടെ കൂടെ അന്നേ ദിവസം കാറിലുണ്ടായിരുന്ന കൂട്ടുകാര്‍ക്ക് കുറ്റകൃത്യത്തില്‍ എത്രത്തോളം പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ട് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഡ്വ. കെ.വിശ്വന്‍ മുഖേന ഉമ്മ ജാമ്യ ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നത്. ഇവരുടെ വാദവും കൂടി പരിഗണിച്ചതിന് ശേഷമാണ് കുറ്റാരോപിതന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.