പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി  മരിച്ചു

സുല്‍ത്താന്‍ ബത്തേരി: ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവതി മരിച്ചു. 80 ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിനിയാണ്(41) മരിച്ചത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ഷിനി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഭര്‍ത്താവ് ഓടപ്പള്ളം പ്ലാക്കാട്ട് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ ചൊവ്വാഴ്ച  ഉച്ചക്ക് രണ്ടരയോടയാണ് ഉണ്ണികൃഷ്ണന്‍ ഷിനിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. അതുവഴി വന്നയാളാണ് തീപിടിച്ച് ഓടുന്ന ഷിനിയെ കണ്ടത്. തീ കെടുത്തി ഉടന്‍ തന്നെ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.