ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതി

♠ അസ്മ ജംഷീദ്
ജിദ്ദ: സൗദിയിലേക്ക് യാത്രവിലക്കുള്ള ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കുവാനുള്ള അനുമതി സൗദി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു.
നാട്ടിലേക്ക് തിരിക്കും മുമ്പ് സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത് അവധിയില്‍ പോയവര്‍ക്കാണ് നേരിട്ട് സൗദിയിലേക്ക് തിരിച്ചെത്താന്‍ സാധിക്കുക. നിലവില്‍ സൗദിയിലേക്ക് യാത്രാവിലക്കില്ലാത്ത മറ്റുരാജ്യങ്ങളില്‍ നിശ്ചിത ദിവസം ക്വാറന്‍ന്റെനില്‍ കഴിഞ്ഞവര്‍ക്കുമാത്രമാണ് സൗദിയിലേക്ക് പ്രവേശനമുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
നിലവില്‍, ഇന്ത്യ, പാകിന്മാന്‍, ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിന്മാന്‍, ലെബനന്‍ എന്നിവയാണ് യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങള്‍.
ലെബനാനിലെ സൗദി അംബാസഡര്‍ വലീദ് ബുഖാരിക്ക് സൗദി വിദേശകാര്യ മന്ത്രാലയത്തില്‍നിന്നും ഇതുസംബന്ധമായ വിവരം ലഭിച്ചതായാണ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സൗദിയിലെ ഇന്ത്യന്‍ എംബസിയും ഇതുസംബന്ധമായി ട്വീറ്റ് ചെയ്തിട്ടുണ്ട്.
യാത്രാവിലക്കുള്ള 13 ഓളം രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആഹ്‌ളാദം പകരുന്നതാണ് പുതിയ തീരുമാനം. എന്നാല്‍ എന്ന് മുതലാണ് പ്രവേശനം അനുവദിക്കുക എന്ന് അറിയാവിട്ടില്ല.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.






