സർവ്വകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ

ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം വിശദീകരിക്കാൻ സർവ്വകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ. ഇതിൻ്റെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയം നാളെ കക്ഷി നേതാക്കളെ അറിയിക്കും. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം കേന്ദ്രസർക്കാർ തുടങ്ങിയത് ഈ മാസം പതിനേഴിനാണ്. ഈ നീക്കങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിക്കാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നല്‍കുകയായിരുന്നു. താലിബാനോടുള്ള നയവും നാളെ വിദേശകാര്യമന്ത്രി കക്ഷി നേതാക്കളോട് വിശദീകരിക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അമേരിക്കൻ വിമാനങ്ങളിൽ ദോഹയിലെത്തിയ 146 പേരെ രാവിലെ ദില്ലിയില്‍ എത്തിച്ചു. അതേസമയം വ്യോമസേന വിമാനത്തിൽ അഫ്ഗാൻ പൗരൻമാരുമുണ്ടെന്നാണ് സൂചന. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിക്കുകയായിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും യാത്ര തിരിച്ചു. അഫ്ഗാനിലെ ഹിന്ദു സിഖ് വിഭാഗങ്ങൾക്ക് സഹായം നല്‍കാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചിരുന്നു.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് അയക്കുക. റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവരെ ആവശ്യമുണ്ട്.






